താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്തം മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന വിഷമകരമായ മാനസികാവസ്ഥയിലാണ് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്.

തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലില്‍ നിന്നും ദിലീപ് അറിയുന്നുണ്ട്. എന്നാൽ കാവ്യയുടെ നേര്‍ക്കുയര്‍ന്ന ആരോപണമാണ് ദിലീപിനെ ഇപ്പോൾ ഏറെ ബുദ്ധിമുട്ടിക്കുന്നത്. മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയനാക്കി.ജയിലില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവിശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൗണ്‍സിലിംഗിന് വിധേയനാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയും കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗണ്‍സിലിംഗില്‍ വ്യക്തമായി. ജയില്‍ ജീവിതം താല്‍ക്കാലികമാണന്നും പ്രതിസന്ധികളില്‍ കരുത്താര്‍ജ്ജിക്കുന്നവര്‍മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളുവെന്നും കൗണ്‍സിലറായ കന്യാസ്ത്രീ ദിലീപിനെ ബോധ്യപ്പെടുത്തി. ജയില്‍ചര്യകളില്‍ ചില മാറ്റങ്ങള്‍ കൗണ്‍സിലര്‍ ഉപദേശിച്ചുവെങ്കിലും അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കി. മറ്റു ജയില്‍ ജീവനക്കാരെ അകറ്റി നിര്‍ത്തിയശേഷം സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് ദിലീപിന് കൗണ്‍സിലിങ് നടത്തിയത്. രണ്ടാഴ്ചയ്ക്കകം കൗണ്‍സിലര്‍ വീണ്ടും ആലുവ ജയിലിലെത്തും അപ്പോള്‍ ഒരു റിവ്യൂ നടത്താമെന്നും കൗണ്‍സിലര്‍ സുപ്രണ്ടിനെ അറിയിച്ചു.

ഹൈക്കോടതി തന്റെ ജാമ്യം നിഷേധിച്ചപ്പോള്‍ തന്നെ ദിലീപിന്റെ ആത്മധൈര്യം ചോര്‍ന്നു പോയിരുന്നു. ഇതിനിടിയലാണ് കാവ്യയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞത്. ഇതോടെ ദീലീപ് ആകെ തകര്‍ന്നുവെന്നാണ് ദിലീപിന്റെ സെല്ലിന്റെ ഡ്യൂട്ടിയിലുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് കാവ്യയെ ചോദ്യം ചെയ്ത വിവരങ്ങള്‍ കൈമാറവേ ഭയപ്പാടോടെ ദിലീപ് ചോദിച്ചു പോലും കാവ്യയെ അറസ്‌ററു ചെയ്യുമോ? ആ കണ്ണുകളില്‍ ഭയവിഹ്വലതയും വിറയാര്‍ന്ന ശബ്ദവും കണ്ട് ജയില്‍ ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിച്ചുവെങ്കിലും ദിലീപ് മനക്കരുത്ത് ചോര്‍ന്ന മട്ടിലായിരുന്നു.

കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. ജയില്‍ വാര്‍ഡന്മാരാണ് ദിലീപിന്റെ അവസ്ഥ ജയില്‍ സൂപ്രണ്ടിനെ ധരിപ്പിച്ചത്. തുടര്‍ന്നാണ് ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ സൂപ്രണ്ടിന് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോടു മിണ്ടിയും സിനിമാക്കഥകള്‍ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം. ഈ കേസില്‍ താന്‍ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.ഇതില്‍ ദിലീപ് കാണാന്‍ താല്‍പര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്.