അമ്മ’യില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് നടന്‍ ആസിഫലി പ്രമുഖ ന്യൂസ് ചാനൽ ടോക്ക് ഷോയിൽ പറഞ്ഞു. പരിചയസമ്പന്ന നേതൃനിര ‘അമ്മ’യ്ക്കുണ്ട്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട് .

ദിലീപ് തന്‍റെ വെല്‍വിഷറായിരുന്നു. ദിലീപിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് . നീചനായ ദിലീപ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ഒാണ്‍ലൈനില്‍വന്ന വാര്‍‌ത്തതെറ്റാണ് . നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ദിലീപ് ആകരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. പുതിയ സിനിമകളുടെ റിലീസിങ്ങില്‍പോലും ആശങ്കയുണ്ട് . വിവാദങ്ങള്‍ ഒരുശതമാനം ജനങ്ങളെയെങ്കിലും തിയറ്ററില്‍നിന്ന് അകറ്റിയെന്നും ആസിഫ് അലി പറഞ്ഞു.