ദിലീപ്, മഞ്ജു, കാവ്യ എന്നീ മൂന്നു പേരുകളെ ചുറ്റിപ്പറ്റിയാകും മലയാള ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ ഗോസ്സിപുകൾ വന്നിട്ടുള്ളത്. പല കാലങ്ങളിലായി പല തരത്തിലുള്ള വാർത്തകൾ ഇവരെ പറ്റി ഇറങ്ങിയിരുന്നു. സിനിമ ലേഖകൻ പല്ലിശ്ശേരി ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനം ആണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്.
മഞ്ജുവിനേയും കാവ്യയേയും ഒരേ സമയം ഭാര്യമാരാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്നാണ് പല്ലിശ്ശേരി അഭ്രലോകം എന്ന തന്റെ ലേഖനത്തിലൂടെ പറയുന്നത്. കാവ്യയുടെ വിവാഹ മോചന വാർത്തയറിഞ്ഞ ദിലീപ് ആദ്യം പറഞ്ഞത് ‘ബോംബ് പൊട്ടിക്കഴിഞ്ഞു’ എന്നതാണ്. ഗണേഷ് കുമാറിനോടും ഇടവേള ബാബുവിനോടുമാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്. എന്താണ് സംഭവം എന്ന് ഇവർ ചോദിച്ചപ്പോൾ ‘കാവ്യ ഭർത്താവിന്റെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ലാൻഡ് ചെയ്തിരിക്കുന്നു’ എന്നാണ് ദിലീപ് പറഞ്ഞത്. ഇതു കേട്ട് ഞെട്ടിയ ഇവർ കാവ്യ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചു. ‘അവൾ എന്നോടൊപ്പം ജീവിതാവസാനം വരെ ഉണ്ടാകും’ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

Image result for dileep kavya

ഇക്കാര്യത്തിൽ ഗണേഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നും പല്ലിശ്ശേരി എഴുതുന്നു. പിന്നീടൊരിക്കൽ നടി ഭാവനയുടെ മുറിയുടെ താക്കോൽ ദിലീപ് ചോദിക്കുകയും ദിലീപും കാവ്യയും ഒന്നിച്ചു മുറിയിലേയ്ക്ക് പോവുകയും ചെയ്തു.ഇതു ഭാവനയുൾപ്പടെ പലരും കണ്ടതാണ്. പിന്നീട് ഭാവന ഇക്കാര്യം സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരോടു പറയുമ്പോൾ മഞ്ജു കേൾക്കുകയായിരുന്നു. ഇവരെല്ലാവരും വർഷങ്ങളായി അടുത്ത കൂട്ടുകാരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for dileep kavya

മഞ്ജു ഇക്കാര്യങ്ങൾ ദിലീപിനോടു ചോദിച്ചു. ദിലീപ് എല്ലാം സമ്മതിക്കുകയും കാവ്യയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നു പറയുകയും ചെയ്തു. ഭർത്താവിനെ പങ്കു വെക്കാൻ കഴിയില്ലെന്ന് മഞ്ജു തീർത്തു പറഞ്ഞു. തനിക്ക് രണ്ടു പേരേയും വേണമെന്നു ദിലീപ് പറഞ്ഞതോടെ മഞ്ജു ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്നും തൃശ്ശൂരിലെ സ്വന്തം വീട്ടിലേയ്ക്ക് പോന്നു എന്ന്  പല്ലിശ്ശേരി ഉറപ്പിച്ചു പറയുന്നു .