സൈബര്‍ ലോകത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ക്കു വിധേയനായ നടനാണ് ദിലീപ്. സിനിമലോകത്ത് ഏതു വിവാദ സംഭവമുണ്ടായാലും ദിലീപിന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കാറുണ്ട്. കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ചിലര്‍ ആദ്യം വിരല്‍ ചൂണ്ടിയതു ദിലീപിന്റെ നേര്‍ക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നു പോലീസ് തന്നെ വ്യക്തമാക്കിയതോടെയാണു വ്യാജ ആരോപണത്തില്‍നിന്നു താരം വിമുക്തനാക്കപ്പെട്ടത്.
ഇപ്പോള്‍ മറ്റൊരു ഗോസിപ്പാണ് ഓണ്‍ലൈന്‍ ലോകത്തു പറന്നുനടക്കുന്നത്. ദിലീപും ഭാര്യയായ കാവ്യമാധവനും തമ്മില്‍ തെറ്റിയെന്നും ഇരുവരും രണ്ടു വീട്ടിലാണു താമസമെന്നുമാണ് ഇപ്പോള്‍ പടച്ചുവിട്ട വാര്‍ത്ത. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയും തമ്മിലുള്ള അഭിപ്രായഭിന്നതയാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണു പ്രചരണം. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന പ്രചാരണം ഇങ്ങനെ :

വിദേശ യാത്രയ്ക്കു പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ദിലീപിനു മീനാക്ഷിയോടുള്ള അമിത വാത്സല്യം കാവ്യയ്ക്ക് അത്ര ഇഷ്ടമാകുന്നില്ലെന്നാണു വിവരം. മീനാക്ഷിയുടെ സ്വകാര്യതകളില്‍ കാവ്യ ഇടപെടുന്നതു മീനാക്ഷിക്കും ഇഷ്ടമില്ലത്രേ. ഇരുവരും തമ്മില്‍ ആലുവയിലെ വീട്ടില്‍ പരസ്പരം വാക്ക്‌പോര് വരെ നടന്നു. ഈ സമയം ദീലീപ് സിനിമാ സംബന്ധമായ അവശ്യങ്ങളുമായി സ്ഥലത്തുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് കാവ്യ വെണ്ണലയിലെ കാവ്യയുടെ വീട്ടിലേക്കു മാറി. ഇപ്പോള്‍ ദിലീപ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് കാവ്യയും വീട്ടിലെത്തുന്നതെന്നും…എന്നിങ്ങനെ പോകുന്നു വാര്‍ത്ത .dileep 2

ഏതോ ഏഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് വ്യാജവാര്‍ത്തയായി പ്രചരിക്കുന്നതെന്നണു സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍തന്നെ വെളിപ്പെടുത്തുന്നത്. ദിലീപിന്റെ പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരം തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇത്തരത്തിലൊരു പ്രചാരണമെന്നതു ശ്രദ്ധേയമാണ്. തനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് ഇപ്പോഴാണു മനസിലായതെന്നു കഴിഞ്ഞദിവസം ദിലീപ് പറഞ്ഞിരുന്നു.