തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് .ഒരു പ്രമുഖ   ഓണ്‍ലൈന്‍ മാധ്യമത്തിനു  അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ട്.

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്ന് തനിക്ക് നേരെയുണ്ടായ ഒളിയമ്പ് ആക്രമണങ്ങളില്‍ മനംനൊന്ത് ആത്മഹത്യചെയ്യാൻ ഒരുങ്ങിയതാണെന്ന് നടൻ ദിലീപ്. പിന്നീട് മകളെ ഒര്‍ത്താണ് വേണ്ടെന്ന് വെച്ചതെന്നും നടൻ വെളിപ്പെടുത്തി. തന്‍റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യ കാരണമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂര്‍ണമായും തെറ്റാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. എന്‍റെ ആദ്യവിവാഹം തകരാൻ കാവ്യ അല്ല കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയുന്നു. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ചിലർ ധരിപ്പിച്ച് വച്ചിരിക്കുകയാണ്. ഞാനും എന്‍റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാ ഭർതൃബന്ധം മാത്രമല്ലായിരുന്നു ഞങ്ങൾക്കിടയിൽ ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും താരം പറയുന്നു. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തന്നെ വലിച്ചിഴച്ച്  ആരോപണങ്ങൾ തനിക്ക് നേരെ തിരിച്ചു വിട്ട രണ്ടു മാധ്യമ പ്രവർത്തകരുടെ പേരും ദിലീപ് അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു പരസ്യ കമ്പനി ഉടമ തന്നെ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞുനടക്കുന്നതായും ദിലീപ് അഭിമുഖത്തില്‍ ആരോപിച്ചു. എനിക്ക് പറയാനുള്ളതൊക്കെ ഇതിലുണ്ട് എന്ന തലക്കെട്ടോടെ അഭിമുഖത്തിന്‍റെ വീഡിയോ താരം ത​ന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ അഭിമുഖം വൈറലാവുകയാണ്. അടുത്ത കാലത്ത് ദിലീപ് മനസു തുറന്ന് സംസാരിക്കുന്ന അഭിമുഖമാണ് ഇത്. അതിനാൽ തന്നെയാണ് ശരവേഗത്തിൽ ഈ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ