ആലുവ സബ്ജയിലില്‍ നിന്നും ദിലീപ് വാതില്‍ വഴി ഇറങ്ങുന്ന ഇന്‍ട്രോ ഒപ്പിയെടുക്കാന്‍ എത്തിയത് ചാനുലുകളുടേതടക്കം 50ാഓളം ക്യാമറകള്‍. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതോടെ ഈ ദിവസത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.

ജയില്‍ വേഷത്തില്‍ തന്നെയാണ് ദിലീപ് പുറത്തിറങ്ങിയത്. തന്റെ സ്വതസിദ്ധമായുള്ള ചിരി ഇത്തവണയും ദിലീപിന്റെ മുഖത്തുണ്ടായിരുന്നു. അതേസമയം, കണ്ണുകളില്‍ ക്ഷീണം പ്രകടമായിരുന്നു. തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുലര്‍ച്ചെ ആറിനു തന്നെ ചാനലുകളില്‍ ആലുവ സബ്ജയിലിനു പുറത്തുനിന്നും ലൈവ് തുടങ്ങിയിരുന്നു.

ഇതിനിടയില്‍ താരത്തിന്റെ സുരക്ഷ കണക്കുകൂട്ടി ദിലീപിന്റെ പദ്മസരോവരം വീടിന്റെ പരിസരത്തേക്കു ആരാധകര്‍ക്കു പ്രവേശിക്കാന്‍ സാധിച്ചില്ല.  58 ദിവസത്തിനു ശേഷമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, മാധ്യമങ്ങളോടു പ്രതികരിക്കാനോ പാടില്ലെന്ന് ദിലീപിനു കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.