ദിലീപിനെ പോലെ തന്നെ മകള്‍ മഹാലക്ഷ്മിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറവല്ല. താരത്തിന്റെ മകളുടെ വീഡിയോകള്‍ ഞൊടിയിടയില്‍ സൈബറടിത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. മഹാലക്ഷ്മി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ മകളുടെ കുസൃതിയെ കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.

മൂന്ന് വയസ് ആവുന്നേതേയുള്ളൂവെങ്കിലും ആള് ഭയങ്കര കുസൃതിക്കാരിയാണെന്നാണ് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മകളെ കുറിച്ച് മനസ് തുറന്നത്.

ദിലീപിന്റെ വാക്കുകള്‍;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. അവസരവാദി എന്ന് പറയൂലേ, ആര് ട്രാവല്‍ ചെയ്യാന്‍ പോകുമ്പോഴും ചാടി വണ്ടിയില്‍ കയറും. ഞാനിപ്പോഴും പൊട്ടിച്ചിരിച്ചുപോണ ഒരു സംഭവമുണ്ട്. അവളുടെ സംസാരം നന്നായി തുടങ്ങണ സമയം. ഒരു ബാഗ് ഉണ്ട് അവള്‍ക്ക്. പുറത്തേക്ക് പോകാന്‍ നോക്കുമ്പോള്‍, ആ ബാഗുമെടുത്ത് ഉടുപ്പുപോലുമിടാതെ ഓടിവന്നു.

അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ എന്ന് പറഞ്ഞു. ഞാന്‍ മൈന്‍ഡ് ചെയ്യാതായപ്പോള്‍ എടാ കള്ളാ പോകല്ലേ, കള്ളാ പോകല്ലേ എന്ന്. ഞാന്‍ ചിരിച്ചുപോയി. പിന്നെ ഞാന്‍ ഓടിവന്ന് അവളെ എടുത്തു. ഈ യൂട്യൂബിലെ വീഡിയോകളൊക്കെ അവള്‍ കാണും, അതില്‍ നിന്ന് കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ.

ഞാന്‍ ഏത് വേഷത്തില്‍ ചെന്നാലും അവള്‍ക്ക് മനസിലാകും. കേശു ഈ വീടിന്റെ നാഥനിലെ നാരങ്ങ മിഠായി എന്ന പാട്ട് അവള്‍ക്ക് ഇഷ്ടമാണ്. ‘ഇടയ്ക്കിടക്ക് നാരങ്ങ മിഠായി കാണിച്ചു തരാന്‍ പറയും. ഞാനത് ഐപാഡില്‍ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.