നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും വീണ്ടും 14 ദിവസത്തേക്കുകൂടി റിമാൻഡ് പുതുക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികൾ. ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും