ഇന്ന് ജാമ്യം നേടി വീട്ടില്‍ പോകാമെന്ന് കരുതിയിരുന്ന നടന്‍ ദിലീപിന് ജാമ്യം അനുവദിക്കാതെയായതോടെ ദിലീപിന്റെ വീട്ടുകാരും ആരാധകരും സങ്കടത്തിലായി. പതിവില്‍ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി ജാമ്യം നേടി പുറത്തിറങ്ങാന്‍ കാത്തിരുന്ന ദിലീപിന് ജാമ്യം നിഷേധിച്ച വാര്‍ത്ത ഇടിത്തീയായി. മൂന്നാം തവണയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഉടന്‍ പുറത്തിറങ്ങും എന്ന പ്രതിക്ഷ മങ്ങി.

വാര്‍ഡന്മാരാണു ജാമ്യം ഇല്ലെന്ന വിവരം ദിലീപിനെ ആദ്യം അറിയിച്ചത്. 10.20 ആയപ്പോഴേയ്ക്കും ദിലീപിനെ സുപ്രണ്ട് റൂമിലേയ്ക്കു വിളിപ്പിച്ചു. സുപ്രണ്ട് വിവരം അറിയിച്ചു എങ്കിലും ഒന്നും മിണ്ടാതെ ചോദിക്കാതെ പറഞ്ഞതൊക്കെ കേട്ടു നില്‍ക്കുകയായിരുന്നു ദിലീപ്.

ഇതിനിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നു ജാമ്യം നിഷേധിച്ച വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. സെല്ലിലേയ്ക്കു മടങ്ങിയ ദിലീപ് ആരോടും സംസാരിച്ചില്ല. ഇതു കണ്ടു സഹതടവുകാരും വളരെയധികം വിഷമിച്ചു എന്നു പറയുന്നു. സുപ്രണ്ടിന്റെ മുറിയില്‍ നിന്നു മടങ്ങിയെത്തിയ ദിലീപ് ഒരേ കിടപ്പിലായിരുന്നു. ഇടയ്ക്കു ഭിത്തിയില്‍ തലയിടിച്ചു നെറ്റി മുറിയുകയും ചെയ്തു. സഹതടവുകാരാണു ദിലീപിനെ സമാധാനിപ്പിക്കുന്നത്. അതേ സമയം പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണു സൂചന.