ഈ ഓണക്കാലത്ത് മലയാളികളില്‍ ബഹുഭൂരിപക്ഷവും മലയാള സിനിമ ലോകവും ഏറെ ചര്‍ച്ച ചെയ്യുകയും കാത്തിരുന്നതുമായ സംഭവമായിരുന്നു ജനപ്രിയന്‍ എന്നറിയപ്പെടുന്ന നടന്‍ ദിലീപിന്‍റെ ജയില്‍വാസം. ഈ ഓണത്തിനു ദിലീപ് ജയിലില്‍ ആയിരിക്കുമോ അതോ കുടുംബത്തോടൊപ്പം ആയിരിക്കുമോ എന്നതായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി ദിലീപ് ജയിലില്‍ തന്നെ തുടര്‍ന്നു. കാവ്യാ മാധവനുമായി നടന്ന രണ്ടാം വിവാഹത്തിന് ശേഷം വന്ന ആദ്യം ഓണം ആയിരുന്നു ഇത്.

എല്ലാ ഓണക്കാലത്തും ദിലീപിൻറെ ഏത് സിനിമ റിലീസാകും എന്ന് നോക്കിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ദിലീപ് ആരാധകർ ഈ വർഷം, ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങു ന്നതും നോക്കി ഇരിക്കുകയായിരുന്നു. ഓണം കഴിഞ്ഞ്, സെപ്റ്റംബർ ആറിന് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങി, എന്നാല്‍ ആരോടും ഒനും പറയാതെ മടങ്ങി.

ദിലീപ് ജയിലിൽ നിന്നിറങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ഉത്രാട ദിനത്തിൽ ദിലീപിനുള്ള ഓണക്കോടിയുമായി വന്നതാണെന്നാണ് ജയറാം പ്രതികരിച്ചത്. ഇപ്പോഴിതാ ജയറാം – ദിലീപ് കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വരുന്നു.

ഇത് വർഷങ്ങളായി പതിവുള്ളതാണെന്നും ഓണത്തിന് ഞാനും ദിലീപും ഒത്തുകൂടാറുണ്ട്. തിരുവോണത്തിന് എന്തെങ്കിലും അസൌകര്യമുണ്ടായാൽ ഓണ നാളിലെ ഏതെങ്കിലും ഒരു നാളിലെങ്കിലും കാണാൻ സൌകര്യമൊരുക്കും.

എന്നാല്‍ ഇത്തവണ ദിലീപിനെ കാണാൻ ഉത്രാടത്തിന് ജയറാമിന് ആലുവ ജയിലിൽ എത്തേണ്ടി വന്നു. അതെ സമയം പതിവു തെറ്റിക്കാതെ ദിലീപിനുള്ള ഓണ സമ്മാനവുമായിട്ടാണ് ജയറാം എത്തിയത്.

ജയിൽ സൂപ്രണ്ടിൻറെ മുറിയിലാണ് ഇരുവര്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള സൌകര്യമൊരുക്കിയത്. പരസ്പരം കണ്ടതും ഇരുവരും കെട്ടിപ്പിടിച്ചു. ഞാൻ നിരപരാധിയാണെന്ന് നിറ കണ്ണുകളോടെ ദിലീപ് ജയറാമിനോട് പറഞ്ഞു. ഞാൻ നിരപരാധിയാണ്. ദിലീപിൻറെ തോളിൽത്തട്ടി ജയറാം ആശ്വസിപ്പിച്ചു. എല്ലാം ശരിയാവും. ഇവിടെ വെച്ചാണ്‌ ജയറാമിന് ദിലീപിന്‍റെ അപ്രതീക്ഷിതമായ ചോദ്യം നേരിടേണ്ടി വന്നത്.

‘ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?’ എന്ന് നിറ കണ്ണുകളോടെ തമാശ രൂപത്തിൽ ദിലീപ് ചോദിച്ചപ്പോൾ ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ലത്രെ. ആദ്യം ഒന്ന് പകച്ചെങ്കിലും…സ്നേഹത്തോടെ ദിലീപിന്‍റെ തോളില്‍ തട്ടി എല്ലാം ശരിയാകും…എന്ന്‍ ആശ്വസിപ്പിച്ചു മറ്റൊന്നും പറയാതെ ജയറാം മടങ്ങി.