ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ നടൻ ദിലീപും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയേക്കും. മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 16 നു ശബരിമലയിൽ എത്തുന്നുണ്ട്. അന്ന് തന്നെയാണ് ജാമ്യം നേടിയ ശേഷം ദിലീപും ശബരിമലയിൽ സന്ദർശനം നടത്തുന്നുണ്ട്. ശബരിമലയിൽ സർക്കാർ വക അതിഥിമന്ദിരം പുണ്യദർശനം കോംപ്‌ളക്‌സിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീർഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.

മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടൻ ദിലീപും ശബരിമല സന്ദർക്കുകയെന്നാണ് വിവരം. ശബരിമലയിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തുന്നതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ഒക്ടോബർ 3~നാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൻറെ ഭാഗമായാണ് നടൻ ശബരിമലയിലെത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.