അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ചു പൊലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു. തിരക്കിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് സൂചന. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്. പിന്നാലെ അനുഗമിച്ചിരുന്ന പൊലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല. പൊലീസിന്റെ കണ്‍‌വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലൂടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഈ സമയത്ത് ദീലീപിന്‍റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വെഷിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരാധകരുടെ വന്‍‌ജനാവലിയായിരുന്നു പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ബഹളം ഒന്നും വെക്കാതെ ദിലീപിനെ കണ്ടുമടങ്ങി.