ഷൈമോൻ തോട്ടുങ്കൽ
ബ്രാഡ്ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . റീജിയൻ രൂപീകൃതമായ ശേഷം ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിൽ റീജിയണിലെ മുഴുവൻ ഇടവക / മിഷൻ പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നുമായി നൂറു കണക്കിന് മത്സരാർഥികൾ ആണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത് .
മിഷൻ കേന്ദ്രങ്ങളിൽ നിന്നും മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർഥികൾ നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് ബ്രാഡ്‌ഫോർഡിലെ ഡിക്സൺ കോട്ടിങ്‌ലി അക്കാദമി വേദിയായത് . ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ലീഡ്സ് റീജിയണൽ ഡയറക്ടർ റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ വിശുദ്ധ ബൈബിൾ പ്രതിഷ്ഠ നടത്തിയതോടെ ആണ് മത്സരങ്ങൾ ആരംഭിച്ചത് . തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ ബൈബിൾ കലോത്സവം റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സജി തോട്ടത്തിൽ . ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് തിരികൾ തെളിച്ച് ഉത്‌ഘാടനം ചെയ്തു .
വിവിധ വേദികളിലായി മുന്നൂറ്റി അൻപതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ വൈകിട്ട് എട്ടു മണിയോടെ ആണ് സമാപിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികളായ എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു . റെവ. ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ഫാ. ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സാജു പിണക്കാട്ട് , ഫാ. ജോഷി കൂട്ടുങ്ങൽ ,ബൈബിൾ കലോത്സവം നാഷണൽ കോഡിനേറ്റർ , ആന്റണി മാത്യു , ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ ആയ ജോൺ കുര്യൻ , ജിമ്മിച്ചൻ ജോർജ് , ആതിഥേയർ ആയ ലീഡ്സ് ഇടവക സൺഡേ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഡേവിസ് പോളിന്റെ നേതൃത്വത്തിൽ ഉള്ള ലീഡ്സ് ഇടവക ടീം , സൺഡേ സ്‌കൂൾ അധ്യാപകർ , കമ്മീഷൻ അംഗങ്ങൾ എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം വഹിച്ചു .
Leave a Reply