സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്. ഇടക്കാലത്ത് നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിയെന്നും കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നതെന്നും ജോസ് തോമസ് ചോദിച്ചു.

എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. സിനിമ കണ്ട് കൈയടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം.

ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കണം’. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.