കൊച്ചി: ഷെയ്ൻ നിഗം നായകനായ ദൃഢം സിനിമ തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയുടെ പകർപ്പാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണം കണ്ടപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും ശ്രീലേഖയുടെ കഥയെക്കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ആശയം വയനാട്ടിൽ നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് ലഭിച്ചതെന്നും കഥയും സിനിമയും തമ്മിൽ പൊലീസ് സ്റ്റേഷൻ എന്ന പശ്ചാത്തലം ഒഴികെ സാമ്യമില്ലെന്നും മാർട്ടിൻ ജോസഫ് വ്യക്തമാക്കി. സംശയമുള്ളവർക്ക് സിനിമയും ശ്രീലേഖ പ്രസിദ്ധീകരിച്ച കഥയും പരിശോധിച്ച് സ്വയം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഡിജിപി ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ദൃഢം തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന കഥയെ ആസ്പദമാക്കിയാണെന്നും ഷെയ്ൻ നിഗം അഭിനയിച്ച ഭൂതകാലം സിനിമയും തന്റെ മറ്റൊരു കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അവർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോൾ മലയാള സിനിമാരംഗത്ത് ചർച്ചയായിരിക്കുന്നത്.











Leave a Reply