സംവിധായകന്‍ വിനയന്റെ സ്വപ്‌നചിത്രമായാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസമാണ് പ്രമേയമാകുന്നത്. ചിത്രത്തിലെ അമ്പതിലേറെ നടീ-നടന്‍മാരുടെ പേര് പുറത്തു വന്നെങ്കിലും നായകവേഷം ചെയ്യുന്ന താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്.
നിരവധി താരങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള വിനയന്‍ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തില്‍ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി യുവനടന്‍ കളരിപ്പയറ്റും കുതിരയോട്ടവുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.
ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വരും. അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടന്റെ പേരും രഹസ്യമായി ഇരിക്കട്ടെ എന്നാണ് സംവിധായകന്‍ പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഈ ചരിത്ര സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ ക്യഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ വേഷമിടുന്നു.
എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോഡിംഗ് പൂര്‍ത്തിയായി. ഷാജികുമാര്‍ ഛായാഗ്രഹണവും അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പട്ടണം റഷീദ്-ചമയം, ധന്യാ ബാലക്യഷ്ണന്‍-വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈനിംഗ്-സതീഷ്, ക്യഷ്ണമൂര്‍ത്തി-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ.
Leave a Reply