തിരുവനന്തപുരം: കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പുനഃസംഘടനയെ തുടർന്ന് പാർട്ടിക്കുള്ളിൽ അതൃപ്തി കനക്കുകയാണ്. മുതിർന്ന നേതാവ് കെ മുരളീധരൻ മുന്നോട്ട് വെച്ച ഒറ്റ പേരായ കെ.എം. ഹാരിസിനെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതാണ് അമർഷത്തിന് കാരണമായത്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ ഹാരിസിനെ ഭാരവാഹിയാക്കാത്തതിൽ മുരളിയും അദ്ദേഹത്തിന്റെ അനുയായികളും നിരാശ പ്രകടിപ്പിച്ചു.
പുനഃസംഘടനയിലൂടെ 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി ജംബോ പട്ടികയാണ് പുറത്തുവിട്ടത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പാലോട് രവിയെയും വൈസ് പ്രസിഡന്‍റാക്കി നിയമിച്ചു. രാഷ്ട്രീയകാര്യ സമിതിയിലും ആറ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.
അതേസമയം, പുനഃസംഘടനയിൽ പരിഗണിക്കാത്തതിൽ നിരാശപ്പെട്ട് വനിതാ നേതാവ് ഡോ. ഷമ മുഹമ്മദ് തുറന്ന നിലപാട് എടുത്തു. കഴിവ് മാനദണ്ഡമോ എന്ന പരിഹാസ പോസ്റ്റിലൂടെ അവർ അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും സജീവമായിരുന്നിട്ടും പട്ടികയിൽ ഇടം ലഭിക്കാതിരുന്നതാണ് ഷമയെ നിരാശപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Leave a Reply