സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരാണ് ആക്രമണത്തിന്റെ ഇരകളായത്.

അതിനിടെ കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി സൈന്യം രാസായുധം ഉപയോഗിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുര്‍ദുകള്‍ക്ക് നേരെയുളള തുര്‍ക്കിയുടെ ഏകപക്ഷീയമായ ആക്രമണത്തില്‍ ലോകമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോള്‍ ബോംബാക്രമണത്തില്‍ ശരീരമാസകലം പൊളളിയ ഒരു കുട്ടിയുടെ ദീനരോദനമാണ് ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.

സിറിയന്‍ അതിര്‍ത്തിയിലെ പട്ടണമായ റാസ് അല്‍ അയനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. അതിനിടെ ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുര്‍ദിഷ് ബാലന്റെ കരച്ചിലാണ് ലോകത്തെ ഒന്നടങ്കം വേദനിപ്പിക്കുന്നത്. മതിയായ ചികിത്സ ലഭിക്കുന്നതിന് മുന്‍പ് 12 മണിക്കൂറോളം കുട്ടി വേദന കൊണ്ട് പുളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ടുനിന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല കുട്ടിയുടെ കരച്ചില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോര്‍ഫിന്‍ കൊടുത്ത് ഉറക്കുന്നതിന് മുന്‍പ് അച്ഛനോടായി കുട്ടി യാചിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നീറ്റല്‍ മൂലമുളള കടുത്ത വേദന ഒന്നു നിര്‍ത്തിതരാന്‍ അച്ഛനോട് യാചിക്കുന്നത് കണ്ടുനിന്നവരെ പോലും ഈറനഞ്ഞിയിച്ചു. വൈറ്റ് ഫോസ്ഫറസിന്റെ സാന്നിധ്യമാണ് പൊളളലേല്‍ക്കാന്‍ കാരണമെന്ന് ബ്രിട്ടീഷ് രാസായുധ വിദഗ്ധന്‍ പറയുന്നു. രാജ്യാന്തര തലത്തില്‍ നിരോധിക്കപ്പെട്ട രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. ഇത് തൊലിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന വൈറ്റ് ഫോസ്ഫറസ് ഈര്‍പ്പവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴാണ് പൊളളലേല്‍ക്കുന്നത്. ഇത് ഒഴിവാക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

കുര്‍ദിഷ് മീഡിയയാണ് ജനങ്ങളുടെ ദുരിതത്തിന്റെ നേര്‍കാഴ്ചകള്‍ പുറത്തുവിട്ടത്. മുഖത്തും ശരീരത്തിലും പൊളളലേറ്റ നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. നാപ്പാം ബോംബ് പോലെയുളള രാസായുധങ്ങള്‍ വര്‍ഷിച്ചതിന്റെ ഫലമായി കെടുതികള്‍ അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.