കർത്താവാം ദൈവമെന്നെ വിളിച്ചിടുമ്പോൾ , ദൈവാത്മാവാം ചൈതന്യമേ – യുകെ മലയാളി വിൽസൺ പിറവത്തിൻെറ ഗാനങ്ങൾ നമ്മുടെ മനസ്സിനെ നിർമ്മലമാക്കും. ക്രിസ്തീയ ഗാനശാഖയ്ക്ക് ഈ മനോഹര ഗാനങ്ങൾ മുതൽക്കൂട്ടാണെന്ന് ലോകമെങ്ങുമുള്ള ആസ്വാദകർ

കർത്താവാം ദൈവമെന്നെ വിളിച്ചിടുമ്പോൾ , ദൈവാത്മാവാം ചൈതന്യമേ – യുകെ മലയാളി വിൽസൺ പിറവത്തിൻെറ ഗാനങ്ങൾ നമ്മുടെ മനസ്സിനെ നിർമ്മലമാക്കും. ക്രിസ്തീയ ഗാനശാഖയ്ക്ക് ഈ മനോഹര ഗാനങ്ങൾ മുതൽക്കൂട്ടാണെന്ന് ലോകമെങ്ങുമുള്ള ആസ്വാദകർ
May 04 08:18 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളിയായ വിൽസൺ പിറവം ആലപിച്ചിരിക്കുന്ന കർത്താവാം ദൈവമെന്നെ വിളിച്ചിടുമ്പോൾ, ദൈവാത്മാവാം ചൈതന്യമേ എന്നീ ഗാനങ്ങൾ ശ്രദ്ധേയമാകുന്നു . മഹാമാരിയുടെ സമയത്ത് രോഗികൾക്ക് പ്രത്യാശയും സമാധാനവും ജനഹൃദയങ്ങളിലേയ്ക്ക് ആത്മീയ ഉണർവും നൽകുന്നതാണ് രണ്ടു ഗാനങ്ങളും. പോട്ട ആശ്രമത്തിലെ ബഹുമാനപ്പെട്ട ജോർജ് പനയ്ക്കൽ അച്ചനോടും ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിൽ അച്ചനോടും കൂടി ഗാനശുശ്രൂഷകളിലൂടെയും സുവിശേഷ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ബ്രദർ ടോമി പുതുക്കാടാണ് ഈ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിതനായി രോഗക്കിടക്കയിൽ കിടന്നപ്പോൾ കിട്ടിയ ആത്മീയ ദർശനമാണ് ഈ ഗാനങ്ങൾ എഴുതാൻ ബ്രദർ ടോമിയെ പ്രേരിപ്പിച്ചത്. ഈ രണ്ടു ഗാനങ്ങൾക്കും ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് പോട്ട ആശ്രമത്തിലെ ജേക്കബ് കൊരട്ടി ആണ്.

മനസ്സ് നിർമ്മലമാക്കുന്ന ഈ ഗാനങ്ങൾ ആസ്വാദകർക്കായി സമർപ്പിക്കുന്നു.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles