ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൌദിയില്‍ യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു. പുറകില്‍ നടക്കാന്‍ ഭാര്യയോട് നിരവധി തവണ പറഞ്ഞെന്നും ഭാര്യ അനുസരിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് വിവാഹ മോചനം നേടിയത്. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്ഷണത്തിന് ആട്ടിറച്ചി വിളമ്പിയില്ലെന്ന് പറഞ്ഞ് അടുത്തിടെ സൗദിയില്‍ വിവാഹ മോചനം നടന്നതും വാര്‍ത്തയായിരുന്നു. സുഹൃത്തിനെ അത്താഴത്തിന് ക്ഷണിച്ച യുവാവ് ഭാര്യ ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിതനായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം നേടിയത്. പാദസരം ധരിച്ചെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തതും സൗദിയിലാണ്.സൗദിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ നിസാര കാര്യങ്ങളെ ചൊല്ലി വിവാഹ മോചനം വര്‍ധിച്ചു വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആട്ടിറച്ചി വിളമ്പിയില്ലെന്നും പാദസരം ധരിച്ചെന്നും വരെ കാരണം പറഞ്ഞാണ് ഓരോ വിവാഹമോചനങ്ങളും. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.