സംവിധായകൻ ജിബിറ്റ് ജോര്‍ജ്ജ് കുഴഞ്ഞുവീണു മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ് ജോര്‍ജ്ജ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിബിറ്റ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’ഫെയിം വീണ നന്ദകുമാര്‍ നായികയായി എത്തിയ ‘കോഴിപ്പോര്’. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്ബില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ് ജോര്‍ജ്ജ്.