ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാജ്യത്തുടനീളമുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ വീണ്ടും ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് ( ഇ ഡി എൽ ) എന്ന സംഘടനയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ കാരണമായിരിക്കുകയാണ്. തീവ്ര വലതുപക്ഷ സംഘടനയായ ഇ ഡി എല്ലിനെ ഭീകരവാദ നിയമ പ്രകാരം നിരോധിക്കണമോ എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ബ്രിട്ടനിലെ നിയമങ്ങൾ പ്രകാരം ഇംഗ്ലീഷ് ഡിഫൻസ് ലീഗിനെ നിരോധിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനത്തിൽ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ആംഗല റെയ്‌നർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ആഴ്‌ച, ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിലെ ഒരു കമ്മ്യൂണിറ്റി സെൻ്ററിൽ ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയമുള്ള നൃത്ത-യോഗ വർക്ക്‌ഷോപ്പിനിടെ, 17 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ ആക്‌സൽ റുഡ്കുബാന എന്ന വ്യക്തി കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയും, ഇതേ തുടർന്ന് സണ്ടർലാൻഡിൽ മുസ്ലിം വിരുദ്ധ പ്രതിഷേധക്കാർ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തീവ്ര വലതുപക്ഷ സംഘടനയായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ്, മുസ്ലിം വംശജരെയും അതേപോലെതന്നെ കുടിയേറ്റക്കാരെയും ശക്തമായി എതിർക്കുന്നവരാണ്. 2009ൽ ലണ്ടനിൽ ലൂട്ടണിലെ ഒരു ഇസ്ലാമിക ഗ്രൂപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.

ബ്രിട്ടീഷ് നാഷണൽ പാർട്ടി മുൻ അംഗമായിരുന്ന സ്റ്റീഫൻ ക്രിസ്റ്റഫർ ലെനൻ എന്ന വ്യക്തി പിന്നീട് സംഘടനയുടെ നേതാവായി മാറി. ഇസ്ലാം യൂറോപ്യൻ മൂല്യങ്ങൾക്ക് ഭീഷണിയാണെന്ന് ചിന്തയാണ് ഇവർ പ്രോത്സാഹിപ്പിക്കുന്നത്. ഉയർന്ന തോതിലുള്ള കുടിയേറ്റങ്ങൾ മൂലം നഷ്ടമാകുന്ന ഇംഗ്ലീഷ് സംസ്കാരത്തെയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ യാഥാസ്ഥിതികമായ വലതുപക്ഷ ചിന്തകളിൽ നിന്ന് വ്യത്യസ്തമായി, ഇവർ യഹൂദ വിരുദ്ധത, സ്വവർഗ ബന്ധങ്ങളിലുള്ള വിരോധം എന്നിവ ഒന്നും തന്നെ അംഗീകരിക്കുന്നില്ല. വംശീയത പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വ്യക്തമാക്കുന്നതോടൊപ്പം തന്നെ, പലപ്പോഴും വംശീയപരമായ മുദ്രാവാക്യങ്ങൾ സംഘടനയുടെ പ്രതിഷേധത്തിൽ നിഴലിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. സംഘടനയെ തീവ്രവാദ നിയമങ്ങൾ പ്രകാരം നിരോധിക്കണമോ വേണ്ടയോ എന്ന് ചർച്ചകൾ ശക്തമായി കൊണ്ടിരിക്കുകയാണ്.