സ്ത്രീയെ കടിക്കാൻ ഓടിച്ചതിൽ പ്രതിഷേധിച്ച് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് ദാരുണമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കെട്ടിത്തൂക്കിയ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

രണ്ടുദിവസം മുൻപാണ് ഒരു സ്ത്രീയെ ആക്രമിക്കാൻ തെരുവുനായ ഓടിച്ചത്. ഇതിലുള്ള പ്രതിഷേധമെന്നാണ് നിഗമനം. അതേസമയം, അക്രമത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടാതെ, കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കളും സമർപ്പിച്ചിരുന്നു. കെട്ടിത്തൂക്കിയ നായയുടെ ചിത്രവും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിൽ നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം പതിവായി തുടരുകയാണ്. ഇന്നും വിവിധയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു.