കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ.

കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയാണ് വീഡിയോയില്‍ ഉള്ളത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.

  യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി

സുധാ രാമന്‍ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും സോഷ്യല്‍മീഡിയ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.