ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ ബോറിസ് ജോൺസൺ തയാറായില്ലെന്നാണ് ആരോപണം.
കോവിഡ് ബാധിച്ച് 80 വയസ്സിന് മുകളിലുള്ള വൃദ്ധർ മാത്രമാണ് മരിക്കുന്നത്.അതിനാൽ ലോക്ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കമ്മിങ്സ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസിൽ കോവിഡ് പടർന്നുതുടങ്ങിയ സമയത്തുപോലും 95കാരിയായ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു.
സർക്കാർ ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപാട് മരണങ്ങൾ തടയാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ ബോറിസ് ജോൺസണെ വിമർശിച്ച് പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തുവന്നു. ആരോപണങ്ങളോട് ബോറിസ് പ്രതികരിച്ചിട്ടില്ല.
Leave a Reply