ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണെതിരെ ഗുരുതര ​ആരോപണങ്ങളുമായി മുൻ രാഷ്​ട്രീയ ഉപദേഷ്​ടാവ്​ ഡൊമിനിക്​ കമ്മിങ്​​സ്​. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം രൂക്ഷമായിരുന്ന കാലത്ത്​​ ലോക്​ഡൗൺ ഏർപ്പെടുത്താൻ ബോറിസ്​ ജോൺസൺ തയാറായില്ലെന്നാണ്​ ആരോപണം.

കോവിഡ്​ ബാധിച്ച്​ 80 വയസ്സിന്​ മുകളിലുള്ള വൃദ്ധർ മാത്രമാണ്​ മരിക്കുന്നത്​.അതിനാൽ ലോക്​ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ നിലപാടെന്ന്​ ബി.ബി.സിക്ക്​ നൽകിയ അഭിമുഖത്തിൽ കമ്മിങ്​​സ്​ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസിൽ കോവിഡ്​ പടർന്നുതുടങ്ങിയ സമയത്തുപോലും 95കാരിയായ എലിസബത്ത്​ രാജ്​ഞിയെ സന്ദർശിക്കാൻ പ്രധാനമ​ന്ത്രി ശ്രമിച്ചിരുന്നു.

സർക്കാർ ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപാട്​ മരണങ്ങൾ തടയാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ ബോറിസ്​ ജോൺസണെ വിമർശിച്ച്​ ​പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തുവന്നു. ആരോപണങ്ങളോട്​ ബോറിസ്​ പ്രതികരിച്ചിട്ടില്ല.