അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് വിചാരണയില്‍ ഡെമോക്രാറ്റിക്‌ പ്രോസിക്യൂട്ടര്‍മാരുടെ വാദം പൂര്‍ത്തിയായി. ‘രാജ്യത്തിന്‍റെ വിധിയാണ് തുലാസിലാണെ’ന്ന് കാലിഫോർണിയയില്‍ നിന്നുള്ള കോൺഗ്രസ് വനിതയും ഇംപീച്ച്മെന്‍റ് മാനേജറും മുതിർന്ന ഡെമോക്രാറ്റുകളിലൊരാളുമായ സോ ലോഫ്ഗ്രെൻ പറഞ്ഞു. പക്ഷപാതമില്ലാത്ത നീതി നടപ്പാക്കുന്നതിന് കൂടുതൽ സാക്ഷികളും, തെളിവുകളും ഹാജരാക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.

“തങ്ങള്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും കണ്ടത്തേണ്ടത് സെനറ്റര്‍മാരുടെ കര്‍ത്തവ്യമാണ്”, ലോഫ്ഗ്രെന്‍ സിന്‍ എന്‍ എന്‍ ചാനലിനോട് പറഞ്ഞു. വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്ട്സണ്‍ സാക്ഷികള്‍ക്ക് സമന്‍സ് അയച്ചാല്‍ അവരെ എത്രയും പെട്ടെന്നു ഇമ്പീച്ചമെന്‍റ് പ്രക്രിയയിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുക തന്നെ ചെയ്യും. കോടതിയിലേക്ക് മൂന്നോ നാലോ വര്ഷം ഇത് വലിച്ചിഴയ്ക്കന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.” ലോഫ് ഗ്രെന്‍ പറഞ്ഞു.

എന്നാല്‍ ട്രംപിനെ സുരക്ഷാ ഉപദേശകനായ ജോണ്‍ ബോള്‍ട്ടന്‍ അടക്കമുള്ള സാക്ഷികളെ വിളിച്ചുവരുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ തള്ളി. നേരത്തെ, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ 197നെതിരെ 230 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.

2020ലെ ​പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രധാന എതിരാളിയായ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ ഭ​ര​ണ​കൂ​ട സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ ഉ​ക്രെ​യ്​​ൻ സ​ർ​ക്കാ​റി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ട്രം​പ് ഇം​പീ​ച്ച്മെന്‍റ്​ വിചാരണ നേരിടുന്നത്. ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

എന്നാല്‍, കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആരോപിക്കുന്നു. കൂടുതല്‍ സാക്ഷികളെ ഹാജരാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ നേതാവ് മിച്ച് മക്കോണെൽ ശക്തമായി എതിർത്തു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഉൾപ്പെടെ, ഉക്രെയ്ൻ കാര്യങ്ങളിൽ ട്രംപിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച അഭിഭാഷകൻ റൂഡി ജിയൂലിയാനിയുടെ ഇടപെടലുകള്‍ അടക്കം രാജ്യത്തെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരെ വിസ്തരിച്ചേ തീരൂ എന്നാണ് ഡോമോക്രാറ്റുകളുടെ വാദം.