ദൂരദര്‍ശന്റെ ആദ്യകാല വാർത്താവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാർത്താവതാരകയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ ‘തേജസ്വിനി’, ‘ബഡി ചര്‍ച്ച’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വർഷം ആദ്യം നീലം ശർമ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രിയ വാർത്താവതാരകയുടെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിക്കുന്നതാണ്. നീലം ശര്‍മ്മയ്ക്ക ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.