ഡോക്ടർ എ. സി. രാജീവ്‌ കുമാർ

കരളിൽ കൊഴുപ്പ് അടിയുക, ഫാറ്റി ലിവർ എന്ന അവസ്ഥ വളരെയധികം ആളുകളിൽ കാണുന്നുണ്ട്. അമിത വണ്ണം ഉള്ളവരിലും പ്രമേഹ രോഗികളിലും കൂടുതൽ ആരോഗ്യ പ്രശ്നം ആയി മാറുന്ന അവസ്ഥ ആണിത്.
സ്വയം കരുതൽ ആണ് ആദ്യ പ്രതിവിധി. ശരീര ഭാരം നിയന്ത്രിതം ആക്കുക, സ്ഥിരമായി വ്യായാമം ശീലമാക്കുക, മദ്യപാന ശീലം പൂർണമായി ഒഴിവാക്കുക, നിയന്ത്രിതമായ പ്രമേഹം, ശരീരത്തിൽ കൊഴുപ്പിന്റെ അളവ് ക്രമപ്പെടുത്തുക, കരൾ സുരക്ഷ ഉറപ്പാക്കും വിധം ഉള്ള ആഹാരം എന്നിങ്ങനെ ഉള്ള കരുതൽ കൃത്യമായി പാലിക്കുന്നതിലൂടെ ഫാറ്റി ലിവർ ഗുരുതരമാകാതെ നിർത്താൻ ആവും. പലപ്പോഴും കരൾ വീക്കം നീർക്കെട്ട് എന്ന അവസ്ഥ തുടങ്ങി യാതൊരു നിയന്ത്രണവും ഇല്ലാത്ത ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ കരൾ കോശങ്ങൾക്ക് തകരാറ് സംഭവിച്ചു വരണ്ടണങ്ങുവാനും മൃദുത്വം നഷ്ടപ്പെട്ടു കട്ടിയാകുവാനും ഇടയാകും. ഇത് കരളിന്റെ പ്രവർത്തനം താറുമാറാക്കും.

കുട്ടിക്കാലം മുതൽ തന്നെ അമിത ആഹാരം പ്രത്യേകിച്ച് കൊഴുപ്പ് കൂടിയവ, വറുത്തു പൊരിച്ചവ ഏറെ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇക്കാലത്ത് തീരെ ഉപയോഗിക്കാതെ വരുന്നതും അധികമായി എത്തുന്ന കൊഴുപ്പിനെ വിഘടിപ്പിക്കാൻ ആവാതെ കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥ ഫാറ്റി ലീവറിന് കാരണം ആകുന്നു. അമിത വണ്ണം, പ്രമേഹം,കൊളസ്‌ട്രോൾ ട്രിഗ്ലിസെറൈഡ് നില കൂടുക എന്നിവയോടൊപ്പം ശരിയായ വ്യായാമം ഇല്ലായ്‌ക കൂടെ ആകുമ്പോൾ ഫാറ്റി ലിവർ അവസ്ഥ ഉറപ്പാകും. കരൾ സുരക്ഷ ഉറപ്പാക്കുന്ന ജീവിത ശൈലിയിലൂടെ ഒരളവു വരെ ഫാറ്റി ലിവർ ഗുരുതരമാകാതെ തടയാനാവും. ഓരോരുത്തരിലും ഈ അവസ്ഥക്ക് ഇടയാക്കിയ കാരണം കണ്ടെത്തി ഉചിതമായ പരിഹാരം ചെയ്യാൻ തയ്യാർ ആവണം. മദ്യപാനം പൂർണമായും പാടില്ല.

മാതളം, മുന്തിരി, ബീറ്റ് റൂട്ട്, ബ്രോക്കോളി ,കടല ,മധുരക്കിഴങ്ങ്, കോവക്ക പഴവർഗ്ഗങ്ങൾ എന്നിവ ഗുണകരം.
മദ്യം, ബിസ്കറ്റ്, മധുരം കൂടിയ പാനീയങ്ങൾ വറുത്തു പൊരിച്ചു തയ്യാറാക്കിയവ അമിത ഉപ്പ്, മാംസം, അരി, ഗോതമ്പ് എന്നിവ ഒഴിവാക്കുക. ആവശ്യത്തിനുള്ള നല്ല ഉറക്കം, ധാരാളം വെള്ളം കുടിക്കുക, ആന്റി ഓക്സിഡന്റുകൾ ഏറെ ഉള്ള ആഹാരം, പ്രോബയോട്ടിക് ആഹാരം വർദ്ധിപ്പിക്കുക, കൃത്രിമ മധുര പദാർത്ഥങ്ങൾ, ഉപ്പ് ,മധുരം എന്നിവ ഒഴിവാക്കുന്നത് കരൾ ശുചീകരണത്തിന് ഇടയാക്കും.

യാതൊരു ആസ്വസ്ഥതകളും പ്രകടമാക്കാത്ത ഈ അവസ്ഥ അവഗണിച്ചു അലസ ജീവിതം നയിക്കുന്നവരിൽ കാലം കുറെ കഴിയുമ്പോൾ ദുരിതം ഏറെ ഉണ്ടാക്കുന്ന രോഗം ആണ് ഇത്. പലരിലും ഒരു ചെറിയ വേദന മേൽ വയറിന്റെ വലത് ഭാഗത്ത്‌ തോന്നുക മാത്രം ആകാം ആദ്യ സൂചന. ഈ അവസ്ഥയിൽ എങ്കിലും രോഗം അറിഞ്ഞു ആഹാര ശീലം മറ്റേണ്ടതാണ്. ആയുർവേദത്തിൽ ഒട്ടനവധി കരൾ സുരക്ഷാ ഔഷധങ്ങൾ പറയുന്നുണ്ട്. കിഴുകാനെല്ലി, നിലാപ്പുള്ളടി ,മാതളം ,കടുകുരോഹിണി മഞ്ഞൾ എന്നിങ്ങനെ പലതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154