ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രായാധിക്യം മൂലം ഉണ്ടാകാവുന്ന ശാരീരിക അസ്വസ്ഥതകൾ സൗന്ദര്യ പ്രശ്നങ്ങൾ എന്നിവ വലിയ സാമൂഹിക വിഷയം ആയി മാറിയിട്ടുണ്ട്. ചലന സംബന്ധം ആയ പ്രയാസങ്ങൾ പലർക്കും ദൈനംദിന ജീവിതം തന്നെ ദുസ്സഹം ആക്കിയിട്ടുണ്ട്. കഴുത്തിന്റെയും തോൾ സന്ധിയുടെയും നട്ടെല്ലിന്റെയും കൈ കാലുകളുടെയും ഒക്കെ സന്ധി ചലനം വേദനാ പൂർണമോ അസാധ്യമോ ആകയാൽ ജീവിതം നിരാശയിൽ ആയവർ ഏറെ.

സന്ധികളുടെ ചലനം രണ്ടാഴ്ചക്കാലം മുടങ്ങിയാൽ സന്ധികളുടെയും ബന്ധപ്പെട്ട പേശികളുടെയും പ്രവർത്തനത്തെ കാര്യമായി കുറയ്ക്കാൻ ഇട വരും. രണ്ടാഴ്ച്ചക്കാലത്തെ നിശ്ചലത ഇരുപത് മുപ്പതു വർഷം കൊണ്ട് ഉണ്ടാകാവുന്ന ബലക്കുറവിന് ഇടയാകും എന്നാണ് ഇതു സംബന്ധിച്ച് ഡെന്മാർക്കിലെ കോപ്പൻഹാഗൻ സർവകലാശാല നടത്തിയ പഠനം വെളിവാക്കുന്നത്.

ദീർഘകാല വ്യായാമ പരിശീലനത്തിലൂടെ മാത്രമേ ചലന സ്വാതന്ത്ര്യം പൂർണമായി വീണ്ടെടുക്കാനാവു. ഇതിനുള്ള കാരണങ്ങൾ പലതാണ്. ശരീരത്തിലെ അമ്പത് ശതമാനം അസ്ഥികളും പേശികളും രക്തക്കുഴലുകളും നാഡികളും കാലുകളിൽ ആണ് ഉള്ളത് എന്നത് പ്രത്യേകത ആയി ചൂണ്ടി കാണിക്കുന്നു. ഒരുവന്റെ എഴുപത് ശതമാനം പ്രവർത്തനങ്ങൾക്കും ജീവിത കാലം മുഴുവൻ കാലുകളുടെ സഹായം കൊണ്ടാണ് നിർവഹിക്കുക.

വാർദ്ധക്യം, പ്രായധിക്യത്തിന്റെ തുടക്കത്തിൽ തന്നെ കാലുകളിലൂടെ അറിയാനാവും. കാലുകളുടെ കരുത്തു വർദ്ധിപ്പിച്ചു വാർദ്ധക്യ കാല അസ്വസ്ഥത തടയുവാനും പരിഹരിക്കാനും ആവും. യോഗാസന പരിശീലനവും അര മുക്കാൽ മണിക്കൂർ നേരം ദിവസേന ഉള്ള നടത്തവും ശീലമാക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154