ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ നിയമങ്ങൾ കൊണ്ടു വരാനൊരുങ്ങി ബോറിസ് സർക്കാർ . ഡ്രൈവർ മദ്യമോ മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ടോ അമിതവേഗത്തിൽ വണ്ടി ഓടിച്ചതുമൂലമോ മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചതു മൂലമോ ആരുടെയെങ്കിലും മരണത്തിന് കാരണമാകുകയാണെങ്കിൽ ഡ്രൈവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന രീതിയിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. പോലീസ് ക്രൈം സെന്റെൻസിങ് ആക്ററ് പ്രകാരം അലഷ്യമായി വാഹനമോടിച്ച് ആർക്കെങ്കിലും പരുക്കേറ്റാലും അതിനും കഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക. നിലവിൽ അലക്ഷ്യമായി വാഹനമോടിച്ച് ആരെയെങ്കിലും കൊല്ലുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങളിലെ ഡ്രൈവർമാരിൽ മൂന്നിൽ ഒരാൾക്ക് മാത്രാമാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിക്കുന്നത് നിരവധി പേരുടെ ജീവൻ കവർന്നെടുത്തത് ശ്രദ്ധയിൽപെട്ടാണ് ഗവൺമെൻറ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.