പതിനെട്ട് വയസ്സിനു താഴെയുള്ള ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ചൂഷണമായി കണക്കാക്കും. ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സി രജിസ്ട്രാര്‍ ജാക്കി ടേര്‍ലാന്റ് ആണ് പുതിയ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കില്‍ പോലും ചൂഷണമായി കണക്കാക്കുമെന്ന് ടേര്‍ലാന്റ് അറിയിച്ചു. തങ്ങളുടെ സ്ഥാനത്തിന്റെ വിശ്വാസ്യതയാണ് ഇപ്രകാരം ചെയ്യുന്നതിലൂടെ ഇന്‍സ്ട്രക്ടര്‍മാര്‍ നശിപ്പിക്കുന്നത്. വിശ്വാസ വഞ്ചന കാണിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ പദവില്‍ നിന്നും നീക്കം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
സുരക്ഷിതമായി വാഹനമോടിക്കുവാന്‍ ആളുകളെ പ്രാപ്തരാക്കുകയെന്നതാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം പ്രധ്യാന്യമുള്ള കാര്യമെന്ന് ഡിവിഎസ്എയുടെ കൗണ്ടര്‍ ഫ്രോഡ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി ആന്‍ഡി റൈസ് പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വീഴ്ച്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയുന്നല്ല. വീഴ്ച്ചകള്‍ ഉണ്ടായതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ പോലീസ് സഹായം തേടുമെന്നും റൈസ് പറയുന്നു.
ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ അവരെ ഔദ്യോഗിക പദവിയില്‍ തുടരാന്‍ അനുവദിക്കില്ല. അത്തരം വീഴ്ച്ചകള്‍ വരുത്തുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ തങ്ങളുടെ ജോലിയില്‍ തുടരാന്‍ അര്‍ഹരെല്ലെന്നും ആന്‍ഡി റൈസ് പറയുന്നു. 2016-17 കാലഘട്ടത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ ഉള്‍പ്പെടെയുളള ഏതാണ്ട് 109 ഓളം കേസുകളാണ് ഇന്‍സ്ട്രക്ടര്‍മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നാല് വര്‍ഷം കൂടുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഓഡിറ്റിംഗും നടക്കാറുണ്ട്.
Leave a Reply