ഡ്രൈവിംഗ് ടെസ്റ്റിന് മാന്യമായ വേഷത്തിൽ എത്താത്തതിനെ തുടർന്ന് യുവതിയെ ആര്‍ടിഒ ഉദ്യോഗസ്ഥൻ തിരികെ അയച്ചു. ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ജീന്‍സും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഇവരെ വകുപ്പ് ഉദ്യോഗസ്ഥന് മടക്കി അയച്ചുവെന്നാണ് ആരോപണം. വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് വരൻ പറഞ്ഞായിരുന്നു ആര്‍ടിഒ ഉദ്യോഗസ്ഥൻ യുവതിയെ പറഞ്ഞയച്ചത്.
ഇതൊരു സര്‍ക്കാര്‍ ഓഫീസാണെന്നും ഇവിടെയെത്തുന്ന ആളുകളോട് മാന്യമായി വസ്ത്രം ധരിച്ചെത്താന്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആര്‍ടിഒ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്ന ഒരു സ്ഥലമാണിത് ഇക്കാര്യം എല്ലാവരും മനസില്‍ ഓര്‍ത്തിരിക്കണമെന്നും ഇയാള്‍ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് നിര്‍ബന്ധമൊന്നുമില്ലെങ്കിലും ഇവിടെയെത്തുന്ന പുരുഷന്മാരും സ്ത്രീകളും മാന്യമായ വേഷം ധരിച്ചെത്തണമെന്നും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. ‘ ഇത് സദാചാര പൊലീസിംഗ് ഒന്നുമല്ല.. പുരുഷനായാലും സ്ത്രീ ആയാലും ശരിയായ വേഷം ധരിച്ചെത്തുക എന്നത് പൊതുവായ നിര്‍ദേശമാണ് എന്നായിരുന്നു വാക്കുകള്‍..
Leave a Reply