പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ആദിക്ക് ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്റെ ബാല്യകാല സുഹൃത്തായ പ്രണവിന് ആശംസകളറിയിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രണവിന്റെ ആദ്യ സിനിമയെന്ന നിലയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

കുഞ്ഞുന്നാളിലും പിന്നീട് സ്‌കൂള്‍ കാലഘട്ടത്തിലും നമ്മള്‍ക്കിടയില്‍ നല്ല ബന്ധം നിലനിന്നിരുന്നു. വളര്‍ച്ചയിലേക്കുള്ള നിന്റെ പ്രയാണത്തിലും ആഘോഷങ്ങളിലും ഞാനും പങ്കുചേരുന്നു. നിന്റെ വിജയത്തിലേക്കുള്ള ഓരോ ചവിട്ടു പടിയിലും ആത്മാര്‍ഥമായ പ്രാര്‍ഥനയോടെ ഞാനും കൂടെയുണ്ട്, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. റിലീസിനൊരുങ്ങുന്ന ചിത്രത്തിനൊപ്പം നിന്റെ മാതാപിതാക്കള്‍ എത്രത്തോളം ആകാംക്ഷാഭരിതരാണെന്ന് എനിക്കറിയാം അവര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല; കാരണം നീ ജനിച്ചതേ ഒരു സൂപ്പര്‍ സ്റ്റാറാവാനെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ കുറിപ്പില്‍ പ്രണവിന്റെ അപ്പുവെന്ന വിളിപ്പേരാണ് ദുല്‍ഖര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും വാനോളം പ്രതീക്ഷയുമായി ആദി നാളെയെത്തും.