എന്നെയും മകളെയും ഉപേക്ഷിച്ചു പോയവൾ സുഖമായി ജീവിക്കട്ടെ….! എന്റെ മക്കൾക്കൊപ്പം എന്നും ഞാൻ, അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു; വേദനയോടെ വായിക്കാം ഈ കുറിപ്പ്

എന്നെയും മകളെയും ഉപേക്ഷിച്ചു പോയവൾ സുഖമായി ജീവിക്കട്ടെ….! എന്റെ  മക്കൾക്കൊപ്പം എന്നും ഞാൻ,  അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു; വേദനയോടെ വായിക്കാം ഈ കുറിപ്പ്
December 02 15:25 2020 Print This Article

മക്കളെ സ്വന്തമായി നോക്കുന്നതിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ടോണി മാത്യു എന്ന അച്ഛൻ. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിൽ പിന്നെ മക്കൾക്ക് അമ്മയും അച്ഛനും ടോണി തന്നെയാണ്. ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട …അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണമെന്ന് ടോണി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു  ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും  ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..

ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണം.

നല്ല ഭംഗിയായി ..ഒരു കൊച്ചു വീട് വേണം ..ഭിത്തിയിൽ നിറയെ എന്റെ മക്കളുടെ ഫോട്ടോകൾ ഉള്ള ഒരു വീട് ..യാത്രകളുടെ , സന്തോഷ നിമിഷങ്ങളുടെ , വളർച്ചയുടെ നിഴൽ വീണ ചിത്രങ്ങൾ .പിന്നെ ഒരുപാട് യാത്രകൾ പോകണം എന്റെ കുഞ്ഞുങ്ങളെ ലോകം കാണിക്കണം  രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് ഹിമാലയത്തിലെ മഞ്ഞിൽ കളിക്കണം  കാടും മേടും കയറണം  അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നുവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles