കൊച്ചി: മമ്മൂക്കാ ഫാൻസിനും ദുർഖർ ആരാധകർക്കും സന്തോഷിക്കാൻ ഒരു വാർത്ത. മലയാളത്തിന്റെ പ്രിയ നടൻ അച്ഛനായിരിക്കുന്നു. താരത്തിന്റെ ഭാര്യ അമാൽ സൂഫിയ ചെന്നൈയിലെ മദർഹുഡ് ഹോസ്പിറ്റലിൽ ഒരു പെൺകുഞ്ഞിനു ജമ്‌നം നല്കിയിരിക്കുന്നു. ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയും വാർത്ത പുറത്തുവിട്ടത്. താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്ന സന്തോഷത്തിലാണ് എല്ലാവരും.
ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഹോസ്പിറ്റലിന്റെ റിപ്പോർട്ടിൽ വാർത്ത സ്ഥിരീകരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത്. എനിക്ക് എന്റെ രാജകുമാരിയെ കിട്ടിയെന്നും ഒരു കുഞ്ഞു അമാലിനെ തന്നെ കിട്ടിയിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
ദുർഖറിന്റെ ജീവിത്തിൽ ഇരട്ടി സന്തോഷമുള്ള ദിവസമാണിന്ന്. അമൽനീരദിന്റെ സംവിധാനം ചെയ്ത സിഐഎ എന്ന ദുർഖർ ചിത്രം ഇന്ന് റിലീസായി. ഇരുവരും തമ്മിലുള്ള ആദ്യ കൂട്ടുകെട്ടാണിത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം നിറഞ്ഞ സദസിലാണു പ്രദർശനം. ഒന്നിലധികം കാര്യങ്ങളിൽ താൻ സന്തോഷവാനണെന്നും ഇന്ന് മറക്കാനാകാത്ത ദിവസമാണെന്നും ദുൽഖർ പറയുന്നു.
തന്റെ വളരെ കാലമായുണ്ടായിരുന്ന ആഗ്രഹം സഫലമായിരിക്കുന്നു. ഇന്നത്തെ ദിവസം മാറി മറിഞ്ഞിരിക്കുകയാണ്. സ്വർഗത്തിൽ നിന്നും ലഭിച്ച വലിയൊരു അനുഗ്രമാണ് കുഞ്ഞെന്നും ദുൽഖർ പറയുന്നു. 2011 ലായിരുന്നു ദുൽഖർ-അമാൽ വിവാഹം നടന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനാണ് ചെന്നൈ സ്വദേശിനിയായ അമാൽ സൂഫിയയെ വിവാഹം കഴിച്ചത്.
ഇന്ന് റിലീസായ ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സിഐഎ. സിനിമ റിലീസായ ദിവസം തന്നെ കുഞ്ഞു പിറന്നതും ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!