തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ശരിയാക്കല്‍ തുടരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചയാളുടെ കൈയ്യ് വെട്ടികൊണ്ടാണ് ഇപ്രാവശ്യം എല്ലാം ശരിയാക്കല്‍ നടപ്പാക്കുന്നത്. അരിവിലക്കയറ്റത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നിയമ വിദ്യാര്‍ത്ഥിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാലോട് സ്വദേശി ആന്റണി അലക്സാണ്ടറിനെ (22) ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം ആക്രമിച്ചത്. പാലോട് ജങ്ഷനടുത്തുള്ള വീടിന് മുന്നില്‍ നില്‍ക്കേ 30 ഓളം പാര്‍ട്ടി പ്രവര്‍ത്തകരെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പാലോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംസ്ഥാന സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പാലോട് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആന്റണിക്കെതിരെയാണ് സി.പി.എം പ്രവർത്തകർ വധശ്രമം നടത്തിയത്. ഗുരുതരമായ പരിക്കുകളോടെ ആന്റണിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫെസ്ബുക്കിൽ ഇനിമുതൽ സർക്കാരിനും സിപിഎമ്മിനും എതിരെ എഴുതരുതെന്ന് ആക്രോശോചിച്ച് കൊണ്ട് ആന്റണിയുടെ രണ്ട് കൈകളും മരാകായുധങ്ങൾ കൊണ്ട് കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയും കരിങ്കൽ കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.
ഇന്നലെ രാത്രി താൻ വഴിയരികിൽ നിൽക്കുമ്പോഴാണ് മുപ്പതോളം വരുന്ന സംഘം തന്നെ അക്രമിച്ചത്. നിന്നോട് പല തവണ പറഞ്ഞതല്ലേടാ എന്ന് പറഞ്ഞ് ആക്രോശിച്ചുകൊണ്ടാണ് അക്രമം തുടങ്ങിയത്. കത്തിയും മാരകായുധങ്ങളും കൈവശം വച്ചാണ് സംഘം പാഞ്ഞെത്തിയത്. പിന്നീട് അസഭ്യവർഷം നടത്തികൊണ്ടാണ് കത്തി കഴുത്തിന് നേരെ വീശിയതെന്നും എന്നാൽ കൈകൊണ്ട് തടുക്കുകയായിരുന്നുവെന്നും ആന്റണി പറയുന്നു. തന്നെ ഇല്ലാതാക്കാൻ തന്നെയാണ് സി.പി.എം പ്രവർത്തകർ ശ്രമിച്ചത്. അക്രമിച്ചവരെയൊക്കെ തനിക്ക് ഇനിയും കണ്ടാലറിയാമെന്നും ആന്റണി പറയുന്നു.
വെട്ടുകത്തി കൊണ്ട് കൈയ്യില്‍ വെട്ടുകയും പിന്‍ഭാഗം കൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയും എത്തിയശേഷവും സി.പി.എമ്മിന്റെ പഞ്ചായത്തംഗം ഉള്‍പ്പെടെയെത്തി തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തന്നെ അക്രമിച്ചവശനാക്കിയതിന് ശേഷവും ഫേസ്‌ബുക്കിൽ അക്രമികൾ ഭീഷണി മുഴക്കിയെന്നും ഇനിയും ഒതുങ്ങാൻ ഭാവമില്ലെങ്കിൽ കടുത്ത രീതി സ്വീകരിക്കുമെന്നും ഭീഷണിയുള്ളതായി ആന്റണി പറയുന്നു. മുൻപ് താൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് താക്കീത് നൽകുകയാണെന്നും ഇനിയും ഇത് തുടർന്നാൽ വീട്ടിൽ കയറി വെട്ടുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞിരുന്നതായി ആന്റണി പറയുന്നു. എൽഎൽബി വിദ്യാർത്ഥിയാണ് ആന്റണി. പത്തനംതിട്ട കോന്നി മൗണ്ട് സിയോൺ കോളേജിലാണ് ആന്റണി പഠിക്കുന്നത്. യൂത്ത് കോൺഗ്സ് പാലോട് ടൗൺ വാർഡ് കമ്മിറ്റിയുടെ പ്രസിഡന്റാണ് ആന്റണി.
സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന്റെ നയങ്ങൾക്കെതിരെ പോസ്റ്റിടരുതെന്ന് മുൻപും താക്കീത് നൽകിയിരുന്നു. ഒരിക്കൽ വീട്ടിലേക്ക് വന്ന തന്നെ വഴിയിൽ വച്ച് ആയുധങ്ങളുമായി ആക്രമിക്കാൻ സംഘം ശ്രമിച്ചുവെന്നും പറയുന്നു. അന്ന് താൻ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആന്റണി പറയുന്നു.