ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ് തസ്തികയിലയി 104 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും.
യോഗ്യത: പത്താം ക്ലാസ്, ഫസ്‌റ്റ് ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം.
പ്രായം: 18-25 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവ്.
ശമ്പളം: 19900-63200 രൂപ.
അപേക്ഷിക്കേണ്ടവിധം: വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!