നോബി ജെയിംസ്
2 പൈനാപ്പിൾ(മീഡിയം സയിസ് ) 1 കിലോ പഞ്ചസാര 300 ഗ്രാം തേങ്ങ ചിരണ്ടിയത് 200 ഗ്രാം റവ 5 ടേബിൾ സ്പൂൺ പാൽപ്പൊടി 2 ടീസ്പൂൺ ഏലക്ക പൊടി 200 ഗ്രാം കശുവണ്ടി പരുപ്പ്
ആദ്യം തേങ്ങാ വറുത്തെടുക്കാം. അതേ പാനിൽ റവയും വറുത്തു മാറ്റാം . ആ പാൻ ചൂടാക്കി അതിൽ അരിഞ്ഞു വച്ചിട്ടുള്ള പൈനാപ്പിൾ ഇടുക. പകുതി വെന്തു വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക. അത് വെന്തു പറ്റി പഞ്ചസാര നൂൽ പരുവം ആകുമ്പോൾ അതിലേക്കു 175 ഗ്രാം റവ ചേർത്ത് ഇളക്കി 5 ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് തീ കുറച്ചു വച്ച ശേഷം 2 ടീസ്പൂൺ ഏലക്ക പൊടിയും കുറച്ചു കശുവണ്ടിയും 2 ടീസ്പൂൺ പൈനാപ്പിൾ എസ്സൻസും ചേർത്ത് വാങ്ങി ചെറുതായി തണുത്തു തുടങ്ങുമ്പോൾ തന്നേ ഉണ്ട പിടിച്ചു മിച്ചം ഉള്ള റവയിൽ മുക്കി ഗാർണിഷ് ആയി കശുവണ്ടിയോ ഉണക്ക മുന്തിരിയോ വച്ചു ഗാർണിഷ് ചെയ്തെടുക്കാം. (തണുത്ത ശേഷം ഉണ്ട പിടിച്ചാൽ പാടാണ് ചെറിയ ചൂടോടു കൂടി തന്നേ ചെയ്യണം )
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!