നോബി ജെയിംസ്

2 കിലോഗ്രാം പോർക്ക് ചെറുതായി നുറുക്കി കഴുകിയത് അല്പം മഞ്ഞൾ പൊടിയും ഉപ്പും തിരുമ്മി വെക്കുക
1 1/2കിലോഗ്രാം കൂർക്ക
100 ഗ്രാം പച്ച കുരുമുളക്
4 സവോള
200 ഗ്രാം ഇഞ്ചി
200 വെളുത്തുള്ളി
6 പച്ചമുളക്
കറിവേപ്പില ആവശത്തിന്
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
3 ടീസ്പൂൺ ഗരംമസാല
2 ടേബിൾസ്പൂൺ കുരുമുളകുപൊടി
2 തക്കാളി
2 ടേബിൾസ്പൂൺ പെരുംജീരകം പൊടിച്ചത്
ആവശ്യത്തിന് വെളിച്ചെണ്ണ

എണ്ണ ചൂടാക്കി അതിൽ അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, പച്ചകുരുമുളക്‌ ഇവ ഇട്ടു വഴറ്റി അതിലേക്ക് അരിഞ്ഞു വച്ച സവോളയും ഇട്ടു അതും വാടി വരുമ്പോൾ തക്കാളി ചേർക്കുക. അത് അലിഞ്ഞു വരുമ്പോൾ തിരുമ്മി വച്ച പോർക്കും ചേർത്ത് ഇളക്കി മൂടി വയ്ക്കുക. വെള്ളമൊഴിക്കാതെ അടച്ചു വച്ചു വെള്ളം പറ്റി വെന്തുവരുമ്പോൾ കൂർക്കയും ഇട്ടു റെഡി ആയി വരുമ്പോൾ 2 ടേബിൾസ്പൂൺ പെരുംജീരകം ഇടിച്ചതും പച്ച വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വാങ്ങിയാൽ വേറൊരു ലെവൽ ആണ് കൂർക്കയും പെരുംജീരകവും പച്ച വെളിച്ചെണ്ണയും കൂടിയാൽ എന്താണന്നു പറയുന്നില്ല അറിഞ്ഞു നോക്കൂ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.