നോബി ജെയിംസ്
1.5 കിലോ മീൻ (നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ) 6 കുടംപുളി 5 പച്ചമുളക് 50 ഗ്രാം ഇഞ്ചി ഇടിച്ചത് 50 ഗ്രാം വെളുത്തുള്ളി ഇടിച്ചത് കറിവേപ്പില 5 ചെറു ഉള്ളി ചതച്ചത് 1 ടീസ്പൂൺ കടുക് 1 ടീസ്പൂൺ ഉലുവ 2 തക്കാളി 3 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ മഞ്ഞൾ പൊടി 2 ടീസ്പൂൺ കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ആദ്യം മീൻ വെട്ടി കഴുകി വക്കുക രണ്ടാമതായി മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഇവ അല്പം വെള്ളം ഒഴിച്ചു വീഡിയോയിൽ കാണുന്നതുപോലെ ചാലിച്ചു അരപ്പുപോലെ ആക്കി വയ്ക്കുക. പിന്നീട് ചട്ടി ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ കടുകിട്ടു പൊട്ടിവരുമ്പോൾ ഉലുവ ഇടുക അത് മൂത്തു വരുമ്പോൾ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറു ഉള്ളി ഇവ വഴറ്റി തക്കാളി ഇടുക തക്കാളി നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഉണ്ടാക്കി വച്ചിട്ടുള്ള അരപ്പും ചേർക്കുക. അതിന്റെ പച്ച ചുവ മാറി വരുമ്പോൾ കുടംപുളി ചേർത്ത് പറ്റിക്കുക അത് പറ്റിവരുമ്പോൾ വീണ്ടും അല്പം വെള്ളം ചേർത്ത് പറ്റിച്ച് അതിൽ മീൻ ഇട്ടു തിളപ്പിച്ച് അൽപനേരം മൂടി വക്കുക. പിന്നീട് തുറന്നു വച്ചു പറ്റിച്ചു മുകളിൽ അല്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു ചുറ്റിച്ചു വാങ്ങി സെർവ് ചെയ്യാം. ഒരു ദിവസം കഴിഞ്ഞാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ ഒരല്പം കപ്പയും ഉണ്ടങ്കിൽ നോക്കേണ്ട.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!