കോട്ടയം ∙ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ വിദ്യാഭ്യാസ മാനേജ്മെന്റുകൾ ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിനും തർക്ക വിഷയങ്ങളിൽ സമവായം കണ്ടെത്തുന്നതിനുമാണ് കൂടിക്കാഴ്ച.
ഭിന്നശേഷിക്കാർക്കുള്ള സംവരണ ഒഴിവുകൾ ഉൾപ്പെടെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയ നിർദേശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. മാനേജ്മെന്റുകളുടെ നിയമനാധികാരത്തെ ബാധിക്കുമെന്ന ആശങ്ക സഭാ നേതൃത്വവും മറ്റു ന്യൂനപക്ഷ വിദ്യാഭ്യാസ ഏജൻസികളും ഉയർത്തിയിരുന്നു.
അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ വിശദമായി ചർച്ച ചെയ്തതായി സൂചന. സർക്കാർ– സഭാ ചർച്ചകൾ തുടരുമെന്നും നിയമന വിഷയത്തിൽ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.











Leave a Reply