അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ ഗവർണർ പദവിയിലേക്കു മത്സരിക്കുന്ന ഇരുപത്തിരണ്ടുകാരനായ ഇന്ത്യൻ വംശജൻ ശുഭം ഗോയൽ ശ്രദ്ധേയനാകുന്നു. വർച്വൽ റിയാലിറ്റി കന്പനിയിൽ ജോലിക്കാരനായ യുവാവ് പ്രചാരണത്തിനായി വർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
ഉത്തർപ്രദേശിൽനിന്നു കുടിയേറിയ ദന്പതികളുടെ മകനാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽനിന്നു ബിരുദം നേടി.
അഴിമതിക്കെതിരേയാണ് തന്റെ പോരാട്ടമെന്നു ഗോയൽ പറയുന്നു. സ്വതന്ത്രനായാണ് മത്സരം. നവംബർ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗോയൽ അടക്കം 22 സ്ഥാനാർഥികളുണ്ട്.
Leave a Reply