യുകെയിലെ കാർ ഇൻഡസ്ട്രിയ്ക്ക് കരുത്തേകിക്കൊണ്ട് ബിഎംഡബ്ളു ഇലക്ട്രിക് മിനി കാറുകൾ നിരത്തിലിറക്കും. നവംബർ മുതൽ ഉദ്പാദനം ആരംഭിക്കാനാണ് പദ്ധതി. 2020 മാർച്ചിൽ ഇലക്ട്രിക് കാറുകൾ ബിഎംഡബ്ളു കസ്റ്റമേഴ്സിന് നല്കിത്തുടങ്ങും. നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാൽ യുകെയിൽ നിന്നും പ്രൊഡക്ഷൻ മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്ന ബിഎംഡബ്ളു തങ്ങളുടെ ബിസിനസ് പ്ളാനിൽ മാറ്റം വരുത്തിക്കൊണ്ട് യുകെയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ബ്രെക്സിറ്റിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ലെന്നും എങ്കിൽത്തന്നെയും യുകെയിൽ ബിഎംഡബ്ളു നിലവിൽ നടത്തിയിരിക്കുന്ന വൻതോതിലുള്ള നിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ബിസിനസ് നിർബാധം തുടരുമെന്നും കമ്പനി മാനേജ്മെൻറ് വെളിപ്പെടുത്തി. ബിഎംഡബ്ളുവിന്റെ ഓക്സ്ഫോർഡിലെ പ്ളാൻറിലാണ് ഇലക്ട്രിക് മിനി കാറുകളുടെ നിർമ്മാണം ആരംഭിക്കുന്നത്.
Leave a Reply