ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ പതിനേഴുവർഷം നേഴ്‌സായി സേവനമനുഷ്ഠിച്ച ഏലിയാമ്മ ഇട്ടി (69) അന്തരിച്ചു. ഇംഗ്ലണ്ടിലെ മിൽട്ടൻ കെയിൻസിൽ വച്ചായിരുന്നു മരണം. ഏലിയാമ്മ കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ (തേമ്പള്ളിൽ) കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഇട്ടി (കുഞ്ഞുമോൻ) കോന്നി കുളത്തുങ്കലായ പനമൂട്ടിൽ കുടുംബാംഗമാണ്. മകൻ കെവിൽ മിൽട്ടൻ കെയിൻസിൽ ആണ് താമസം. മരുമകൾ: ഫ്രൻസി കൂനുപറമ്പിൽ കുറിച്ചി.

WhatsApp Image 2024-12-09 at 10.15.48 PM

മൂന്ന് വർഷം മുമ്പ് നേഴ്‌സിങ് സർവീസിൽ നിന്ന് വിരമിച്ച ഏലിയാമ്മ ഭർത്താവിനൊപ്പം മിൽട്ടൻ കെയിൻസിൽ മകന്റെ വസതിയിൽ ആയിരുന്നു താമസം. യുകെയിൽ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഒന്നാണ് വർഗീസ് ഇട്ടിയുടേത്. സംസ്കാരം വെള്ളിയാഴ്ച 2 -ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തിൽ നടക്കും.

ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.