പട്ടിണി കാരണം മെലിഞ്ഞ് ശോഷിച്ച ആനയെ ഉത്സവത്തിന് നടത്തിച്ചെന്ന് പരാതിയുമായി സേവ് എലിഫന്റ് ഫൗണ്ടേഷൻ. ശ്രീലങ്കയിലെ കാൻഡിയിലുള്ള ദളദ മാലിഗാവ ബുദ്ധ ക്ഷേത്രത്തിൽ നടന്ന എസല പെരഹേര ആഘോഷത്തിനിടെയാണ് സംഭവം. 70 വയസ് പ്രായമുള്ള പെണ് ആനയുടെ പേര് തിക്കിരി എന്നാണ്. മെലിഞ്ഞ മൃതപ്രായമായ ആനയുടെ ശരീരം അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് മറച്ചാണ് പ്രദക്ഷിണ വീഥിയിലൂടെ നടത്തിച്ചത്.
ഉത്സവം കാണാനെത്തിയ ആളുകളെ ആശിർവദിക്കുവാൻ ആനയെ വെടിക്കെട്ടിന്റെ പുകയുടെയും വലിയ ശബ്ദങ്ങൾക്കിടയിലൂടെയും കിലോമീറ്ററുകളോളം നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷൻ ആരോപിക്കുന്നു. ഇത് തിക്കിരിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയെന്നും വലിയ ശബ്ദ കോലാഹലങ്ങളുടെ നടുവിലൂടെ നടക്കുന്ന ആനകളുടെ പ്രശ്നങ്ങളെക്കുറിച്ച് ആരും ബോധവാന്മാരാകുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളെയെല്ലാം ക്ഷേത്രം അധികൃതർ തള്ളിക്കളഞ്ഞിരിക്കുകയാണ്. തിക്കിരിക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത്തരം ആഘോഷ ചടങ്ങുകൾ നടക്കുന്ന സമയം അത് ഉറപ്പായും നൽകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply