മാതാപിതാക്കളെ വേർപിരിഞ്ഞതിനെ തുടർന്ന് സങ്കടം സഹിക്കാനാവാതെ മലയാളി വിദ്യാർത്ഥി കഴുത്ത് മുറിച്ച് മരിച്ചു. ബംഗളൂരുവിലെ എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നിതിൻ ആണ് ജീവനൊടുക്കിയത്. 20 വയസായിരുന്നു. പന്തലായനി കാട്ടുവയൽ പടിഞ്ഞാറയിൽ കൃഷ്ണ നിവാസിൽ പ്രസൂൺ ശ്രീകല ദമ്പതികളുടെ മകനാണ്.
നിർമൽ ആണ് സഹോദരൻ. കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ബംഗളൂരു പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ മുതൽ നിതിനെ കാണാനില്ലായിരുന്നു. ഡിസംബർ ഒന്നിനാണ് നിതിൻ കോളജിൽ എത്തിയത്.
ബുധനാഴ്ച രാവിലെ മുതൽ കാണാതായതോടെ, കൂട്ടുകാർ അന്വേഷിച്ചെത്തിയിരുന്നു. മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായതിനാൽ ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Leave a Reply