ലോകകപ്പ് ട്രോഫി കൊണ്ടുപോകാനായില്ലെങ്കിലും ഖത്തറിൽ നിന്നും ഒരു വിലമതിക്കാനാവാത്ത അതിഥിയേയും കൊണ്ടാണ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങുന്നത്. ഡേവ് എന്നു പേരിട്ട ഒരു സുന്ദരൻ പൂച്ചയാണ് ഇംഗ്ലണ്ടിന്റെ താരങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുന്നത്.

ഫിഫ ലോകകപ്പിനായി ടീം ഖത്തറിലെത്തിയപ്പോൾ ത്രീ ലയൺസ് ബേസ് ക്യാമ്പിലെ ജനപ്രിയ താമസക്കാരനായി ഡേവ് ദി ക്യാറ്റ് മാറിയിരുന്നു. ടീമിന്റെ ഡിഫൻഡർമാരായ കെയ്ൽ വാക്കറും ജോൺ സ്റ്റോൺസും, പ്രത്യേകിച്ച്, ഡേവിനെ ദേശീയ ടീമിന്റെ അനൗദ്യോഗിക ചിഹ്നം എന്നു വിശേഷിപ്പിക്കുകയും ചെയ്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടിരുന്നു.

“ഞങ്ങൾ അവിടെ എത്തിയ ആദ്യ ദിവസം, മൂലയ്ക്ക് ഒരു ചെറിയ മേശയുണ്ടായിരുന്നു.അടുത്ത നിമിഷം, ഡേവ് അതിന്റെ അടിയിൽ നിന്നും പുറത്തേക്ക് വന്നു. പിന്നെ എല്ലാ രാത്രിയിലും അവൻ ഭക്ഷണത്തിനായി അവിടെ ഇരുന്നു.” പൂച്ചക്കുട്ടിയെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ച് സ്റ്റോൺസ് പറഞ്ഞു.

ശനിയാഴ്ച അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ തോറ്റ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഡേവിനെ ദത്തെടുത്ത് യുകെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് മണിക്കൂർ പിന്നിട്ട് ഡേവിനെ കൂട്ടി ഇന്നലെ സംഘം ഖത്തറിൽ നിന്നും പുറപ്പെട്ടു. ഡേവ് ആദ്യം ഒരു പ്രാദേശിക വെറ്റിനറി ക്ലിനിക്കിലേക്ക് പോകും, ​​അവിടെ അദ്ദേഹം രക്തപരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ചെയ്യും. സ്റ്റോൺസിനും വാക്കറിനുമൊപ്പം വീണ്ടും ഒന്നിക്കുന്നതിന് മുമ്പ് പൂച്ചക്കുട്ടി നാല് മാസം ക്വാറന്റൈനിൽ ചെലവഴിക്കും.