ഡിജോ ജോൺ
സട്ടൺ കോൾഡ്ഫീൽഡ്: ഏർഡിങ്‌ട്ടൻ മലയാളി അസോസിയേഷന്റെ (EMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സട്ടൺ കോൾഡ്ഫീൽഡ് സെന്റ് ചാർഡ്‌സ് ഹാളിൽ വച്ച് അതിഗംഭീരമായി നടന്നു. ജനുവരി 17 ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്. പരമ്പരാഗത ശൈലിയിൽ നിലവിളക്ക് കൊളുത്തിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കമായി. അസോസിയേഷൻ പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏവർക്കും ക്രിസ്മസ് പുതുവത്സര സന്ദേശങ്ങൾ കൈമാറി. സെക്രട്ടറി ഡിജോ ജോൺ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും ട്രഷറർ റോണി ഈസി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കലാവിരുന്നും പുരസ്കാര വിതരണവും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഏർഡിങ്‌ട്ടൻ ബാന്റിന്റെ സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. യുക്മ (UUKMA) കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.

ആഘോഷങ്ങളുടെ പ്രധാന ആകർഷണം പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് ഒരുക്കിയ സംഗീത വിരുന്നായിരുന്നു. കാണികളെ ആവേശത്തിലാഴ്ത്തിയ ഈ കലാവിരുന്ന് പങ്കെടുത്തവർക്ക് തികച്ചും വേറിട്ടൊരു അനുഭവമായി മാറി. ഓണാഘോഷ പ്രഖ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ തന്നെ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ തീയതിയും പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിന് ആനി കുര്യൻ, ജിനേഷ് സി മനയിൽ, ജോർജ് ഉണ്ണുണ്ണി, ഷൈനി ജോർജ്, ബിജു എബ്രഹാം, തോമസ് എബ്രഹാം, അജേഷ് തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസർ ആയ ഫോക്കസ് ഫിൻഷോർ കോ സ്പോൺസേസ് ആയ മലബാർ ഗോൾഡ്, മെടിലാൻഡ് ഫാർമസി എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.


















Leave a Reply