ടോം ജോസ് തടിയംപാട്

അന്ധവിശ്വാസവും വര്‍ഗീയതയും ശാസ്ത്രബോധത്തിന്റെ തകര്‍ച്ചയുംകൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് ലോകം വഴുതിപ്പോകുമോ എന്ന് ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്ര ബോധവും യുക്തിചിന്തയും മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രൂപംകൊണ്ട എസെന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുകെ യിലും ആരംഭിച്ചു. പ്രൊഫസര്‍ സി. രവീചന്ദ്രന്‍ ആശയപരമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടന ഇതിനോടകം തന്നെ ഇന്ത്യയിലും ഗള്‍ഫിലും ഓസ്‌ട്രേലിയയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ശാസ്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച് പ്രൊഫസര്‍ സി രവിചന്ദ്രന്‍ നടത്തിയ ചര്‍ച്ചകളും പ്രഭാഷങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി എല്ലാ മലയാളികളും ഒരിക്കെലെങ്കിലും ശ്രവിച്ചിട്ടുണ്ടാകും. മതങ്ങള്‍ ഇന്ന് ശാസ്ത്രം സൃഷ്ടിച്ച മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണണെന്ന് പറഞ്ഞ് മരത്തിനു കടയ്ക്കല്‍തന്നെ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാളി സമൂഹത്തില്‍ ഉണ്ടായ പ്രബോധോദയം അല്ലെങ്കില്‍ ജ്ഞാനോദയം അതാണ് എസ്സെന്‍സ് എന്ന പ്രസ്ഥാനം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എസ്സെന്‍സിന്റെ ആദ്യയോഗം ലണ്ടനിലെ കേരള ഹൗസില്‍ ഡോക്ടര്‍ ജോഷി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലയാളി സമൂഹത്തില്‍ നിന്നുള്ള ശാസ്ത്രഞ്ജന്‍മാര്‍, ഐ ടി മേഖലയില്‍ നിന്നുള്ളവര്‍, കലകാരന്‍മാര്‍ എഴുത്തുകാര്‍, മുതലായ ഒട്ടേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രൊഫസര്‍ സി രവിചന്ദ്രന്‍ ഫോണിലൂടെ പതിനഞ്ചു മിനിട്ട് പ്രസംഗിച്ചുകൊണ്ട് എസ്സെന്‍സ് യുകെ ഘടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ പഴയകാലത്തേക്കാള്‍ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു. യുകെയില്‍ ഇദംപ്രഥമമായി ആരംഭിച്ച എസ്സെന്‍സിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു. രവിചന്ദ്രന്‍ സാറിന്റെ വാക്കുകള്‍ക്ക് വേണ്ടി ഓരോരുത്തരും കാതുകള്‍ കൂര്‍പ്പിക്കുമ്പോള്‍ അവിടെ കടുത്ത നിശബ്ദതയായിരുന്നു. അതു സൂചിപ്പിക്കുന്നത് എത്രത്തോളം ഈ മനുഷ്യനെ ജനങ്ങള്‍ കേള്‍ക്കുന്നു, കാതോര്‍ക്കുന്നു എന്നതാണ്

ഡോക്ടര്‍ ജോഷി ജോസ് പ്രസിഡണ്ടായും ബ്ലെസന്‍ പീറ്റര്‍ സെക്രട്ടറിയായും ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫസര്‍ സി രവിചന്ദ്രനെ യുകെയില്‍ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുവാനും മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും ഇന്ന് യുകെ മലയാളി ജീവിതത്തെ വര്‍ഗീയ വല്‍ക്കരിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മത ചൂഷണത്തിന് വിധേയമാകുന്ന യുകെ മലയാളികള്‍ക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു.

താഴെ പറയുന്നവരെ ഭാരവഹികളെയും തിരഞ്ഞെടുത്തു. സംഘടനയെപ്പറ്റി കൂടുതല്‍ അറിയുവാനും അംഗംമാകാന്‍ ബ്ലെസ്സന്‍ പീറ്റര്‍ 07574339900

Treasurer : Tomi James
Vice President : Vinaya Raghavan
Joint Secretary : Sreejith Sreekumar
Joint Secretary : Unnikrishnan
Regional Reps:
Birmingham : Jaimon George
Manchester : Mathews Joseph
Liverpool : Tome Jose Thadiyampadu
London : Vijayakumar / Manju Manumohan
Northampton : Amal Vijay
Kent : Jacob Koyippilli